തീവ്രവാദത്തെ ചെറുക്കൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇൻ്റലിജൻസ് കോഴ്‌സ്



ദോഹ > ആഭ്യന്തര മന്ത്രാലയം (എംഒഐ) പൊലീസ് ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പൊലീസ് അക്കാദമിയിൽ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ച തീവ്രവാദത്തെ ചെറുക്കാനുള്ള ഓപ്പൺ സോഴ്‌സ് ഇൻ്റലിജൻസ് കോഴ്‌സ്  സമാപിച്ചു. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള 23 ഉദ്യോഗസ്ഥർ, അമീരി ഗാർഡ്, ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്‌വിയ) എന്നിവർ പങ്കെടുത്തു. തീവ്രവാദം എന്ന ആശയം, വിവരങ്ങളും ഡാറ്റയും ശേഖരിക്കുന്നതിനുള്ള ആധുനിക രീതികൾ, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയിലെയും മറ്റ് സ്ഥാപനങ്ങളിലെയും 27 അംഗങ്ങൾ പങ്കെടുത്ത വൈറ്റൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റീസ് പ്രൊട്ടക്ഷൻ കോഴ്‌സിൻ്റെ (ലെവൽ ഫോർ) ബിരുദദാനവും നടന്നു. Read on deshabhimani.com

Related News