കുവൈത്തിൽ ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി > ഇന്ത്യൻ ടൂറിസത്തിന്റെ പ്രചാരണത്തിനായി ബിടുബി നെറ്റ്‌വർക്കിങ് ഇവന്റ് സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. മില്ലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യയുടെ ടൂറിസം മേഖലയിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങളുടെയടക്കം പ്രതിനിധി സംഘങ്ങൾ പങ്കെടുത്തു. ഷെയ്ഖ ഇൻതിസാർ സേലം അൽ-അലി അൽ-സബാഹ്, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ഷെയ്ഖ ഇൻതിസാർ സേലം അൽ-അലി അൽ-സബാഹ് സ്വാഗതം ചെയ്തു. സ്വദേശികളുടെ  ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയും ഉയർന്നു വരുന്നതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക്യ വ്യക്തമാക്കി . ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തെയും അംബാസഡർ എടുത്തു പറഞ്ഞു. എംബസി കഴിഞ്ഞ വർഷം സ്വദേശികൾക്ക്  8000ലധികം മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസകൾ ഇന്ത്യയിലേക്ക് അനുവദിച്ചു. ഈ വർഷം ഇത് ഇനിയും വർദ്ധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.കുവൈത്തിലെ നിരവധി ടൂർ ഓപ്പറേറ്റർമാരും ട്രാവൽസ് ഏജന്റുമാരും പരിപാടിയിൽ പങ്കെടുത്തു. കുവൈത്ത് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് സംഘടിപ്പിച്ചത്. Read on deshabhimani.com

Related News