മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓർമ 10 ലക്ഷം രൂപ നൽകും
ദുബായ്> വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി ഓർമ 10 ലക്ഷം രൂപ നൽകും. നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഈ ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തിര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഓർമ ആവശ്യപ്പെട്ടു. കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിച്ച ഓർമ ദുരന്തത്തിൽ ഇരകളാക്കപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. Read on deshabhimani.com