പാത്ത് ടു എംപ്ലോയ്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു



ദോഹ > തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ നേടുന്നതിനായി ഖത്തർ സംസ്‌കൃതി കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാത്ത് ടു എംപ്ലോയ്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു. തുമാമ വൈബ്രന്റ് അക്കാദമിയിൽ നടന്ന പരിപാടിക്ക് ഷെജി വലിയകത്ത് മോഡറേറ്ററായി. വ്യവസായി, എഴുത്തുകാരൻ, പരിശീലകൻ, ക്വിസ് മാസ്റ്റർ എന്നീ നിലകളിൽ പ്രശസ്തനായ മൻസൂർ മൊയ്‌ദീൻ ഉദ്യോഗാർഥികൾക്കുള്ള ക്ലാസ് എടുത്തു. ക്ലാസ് നയിച്ച മൻസൂർ മൊയ്ദീനെ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം,കേരള   പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് തല എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി സ്വാഗതവും കരിയർ ഗൈഡൻസ് സബ് കമ്മിറ്റി അംഗം ജിതിൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News