ഒമാനിലെ പ്രമുഖ പ്രവാസി വ്യവസായി പി ബി സലീം അന്തരിച്ചു
മസ്‌കത്ത്> ഒമാനിലെ പ്രമുഖ പ്രവാസി വ്യവസായി പി ബി സലീം (70) അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയാണ്. പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനും കദ്‌റ നൂര്‍ ഗസല്‍ സ്പൈസസ് ഉടമയുമാണ്. അസുഖബാധിതനായി നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്‌സ. മക്കള്‍: ഹസ്‌ലിന്‍ ( മാനേജിങ് ഡയറക്ടര്‍, നൂര്‍ഗസല്‍), ഫസല്‍ റഹ്‌മാന്‍ ( എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നൂര്‍ ഗസല്‍) ഹസ്‌ന. മരുമക്കള്‍: ശിഹാബുദ്ധീന്‍ (ബിസിനസ്, ഒമാന്‍), ഫസ്‌ന, അന്‍സിയ. Read on deshabhimani.com