പിസിഡബ്ലിയുഎഫ് സലാലയും അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു



സലാല > പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകവും അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു. പിസിഡബ്ലിയുഎഫ് അംഗങ്ങൾക്കും,  അവരുടെ കുടുംബങ്ങൾക്കും ജനറൽ, ഡെന്റൽ, മെഡിക്കൽ ലാബ്, ഒപ്റ്റിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും, ആരോഗ്യ പരിശോധനകളും പ്രിവിലേജ് കാർഡിന്റെ കീഴിൽ ലഭ്യമാകുന്നതാണ് ധാരണാപത്രം. പിസിഡബ്ലിയുഎഫ് സലാല ഘടകം വൈസ് പ്രസിഡന്റ് അരുൺ കുമാർ, അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് മാനേജിംഗ് ഡയറക്ടർ ഡോ. നിഷ്താറിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ്, സെക്രട്ടറി റാസ് പാലക്കൽ, ട്രഷറർ ഫിറോസ് അലി, അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫാസിൽ വി സലാം, മെഡിക്കൽ ഡയറക്ടർ ഡോ. ഷെമീർ  ആലത്ത്,  ജയ്സൽ എടപ്പാൾ, ശിഹാബ് മാറഞ്ചേരി എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News