ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
ദുബായ് > പെരുമ പയ്യോളി യുഎഇയുടെ 53 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഡിഎച്ച്എ ഹെഡ് കോർട്ടേഴ്സിൽ രക്തം ദാനം സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. ചടങ്ങിൽ പെരുമയുടെ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. ദുബായ് കമ്മ്യുണിറ്റി ഡവലപ്മെന്റ് അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ് അൽ സാബി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസീം, മുഹമ്മദ് അൽ വാസി, ഉമ്മു മറവാൻ എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുത്തു. അഡ്വ മുഹമ്മദ് സാജിദ്, നൗഷർ ആരണ്യ, സതീശൻ പള്ളിക്കര, വേണു അയനിക്കാട്, മൊയ്തു പെരുമാൾപുരം, ഗഫൂർ പള്ളിക്കര, അഷ്റഫ് പള്ളിക്കര, ഹർഷാദ് തച്ചൻ കുന്ന്, ജ്യോതിഷ് ഇരിങ്ങൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുനിൽ പാറേമ്മൽ, ട്രഷറർ മൊയ്തീൻ പട്ടായിഎന്നിവർ സംസാരിച്ചു. Read on deshabhimani.com