പ്രതിഭ ശാസ്ത്ര ക്ലബ്ബ് 'ലിറ്റിൽ പ്ലാനറ്റസ് ' സംഘടിപ്പിച്ചു



മനാമ> പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ലിറ്റിൽ പ്ലാനറ്റസ്' പരിപാടി പ്രതിഭ ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാ​ഗമായി ക്വിസ് മത്സരം നടന്നു. ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള  50 ഓളം കുട്ടികൾ പങ്കെടുത്തു. സയൻസ് കേരള ചാനൽ എഡിറ്റർ അരുൺ രവി പരിപാടിയിൽ സംസാരിച്ചു. ലിറ്റിൽ പ്ലാനറ്റ്സിൻ്റെ ഭാഗമായി  സൗരയൂഥം കേന്ദ്ര വിഷയമായുള്ള സെമിനാറിൽ വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള വിശകലനം പതിനഞ്ചോളം  കുട്ടികൾ അവതരിപ്പിച്ചു. ഔദ്യോഗിക പാഠ്യപദ്ധതിക്കപ്പുറം അറിവ് തേടാനും, നേടാനും, പങ്കുവെക്കാനുമുള്ള, സംസ്കാരം വളർത്തിയെടുക്കാനാണ്  ലിറ്റിൽ പ്ലാനറ്റസ് ലക്ഷ്യമിട്ടത്. ക്വിസ് വിജയികൾക്കും സെമിനാർ അവതരിപ്പിച്ചവർക്കും സർട്ടിഫിക്കറ്റും മെഡലും പ്രതിഭയുടെ ഭാരവാഹികൾ  വിതരണം ചെയ്തു. Read on deshabhimani.com

Related News