കേരളാ പ്രവാസി ക്ഷേമനിധി: വെബിനാർ ഡിസംബർ 21 ന്



മസ്‌കത്ത് > കേരളാ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ എന്തുചെയ്യണം, ആനുകൂല്യങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ നൽകുന്നതിനായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ വെബിനാർ സംഘടിപ്പിക്കുന്നു. മുഖ്യാതിഥിയായി കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ വിൽസൺ ജോർജ് പങ്കെടുക്കുന്ന വെബിനാർ 2024  ഡിസംബർ 21 ന് ഒമാൻ സമയം വെകീട്ട് 7.30 ന് ആരംഭിക്കുമെന്ന് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു. Read on deshabhimani.com

Related News