പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനം; കേളി



റിയാദ് > കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ നിര്യാണത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിൻ ഇഖ്ബാൽ അനോശോചന കുറിപ്പ് അവതരിപ്പിച്ചു. അനീതിക്കെതിരെ ശബ്‌ദിച്ചതിന്ന് 24ആം വയസ്സിൽ ഭരണകൂടം തല്ലി കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വർഷത്തെ ത്യാഗോജ്വല ജീവിതവും, കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവർത്തകർക്ക് ആവേശം പകർന്നു നൽകിയ ആ സഹന ശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറക്ക് എന്നും പ്രചോദനമാണെന്ന്   അധ്യക്ഷൻ കെപിഎം സാദിഖ് പറഞ്ഞു. രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ്‌ തയ്യിൽ, ഷമീർ കുന്നുമ്മൽ ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ സെൻ ആന്റണി, സുനിൽ കുമാർ മധു ബാലുശ്ശേരി, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, അനിരുദ്ധൻ കീച്ചേരി, ബൈജു ബാലചന്ദ്രൻ,  സെക്രട്ടറിയേറ്റ് അംഗം ഗഫൂർ ആനമാങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഫൽ സിദ്ദീഖ്, റഫീഖ് ചാലിയം, ജാഫർ ഖാൻ, രാമകൃഷ്ണൻ, സബ്കമ്മറ്റി കൺവീനർമാരായ ഷാജി റസാഖ് (സാസ്കാരികം), നസീർ മുള്ളൂർക്കര (ജീവകാരുണ്യം), ബിജു തായമ്പത്ത് (സൈബർ വിങ്), ഹസ്സൻ പുന്നയൂർ ( സ്പോർട്സ്), ശ്രീകുമാർ വാസു( ചെയർമാൻ- മാധ്യമം), കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ചില്ല സഹ കോഡിനേറ്റർ നാസർ കാരക്കുന്ന്, അൽഖർജ് ഏരിയ പ്രസിഡന്റ്  ഷെബി അബ്ദുൾ സലാം, സുനിൽ ഉദിനൂക്കാരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. Read on deshabhimani.com

Related News