ഒമാനിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത്> ആഗസ്റ്റ് അഞ്ച് മുതൽ ഒമാനിൽ വലിയ തോതിലുള്ള മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ന്യൂനമർദ്ദം മൂലമുള്ള മഴ ആഗസ്റ്റ് ഏഴുവരെ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയിൽ വെള്ളപ്പൊക്ക സാധ്യതയും പ്രവചിചിച്ചിട്ടുണ്ട്. ഭൂരിഭാഗം വടക്കൻ ഗവർണറേറ്റുകളെയും ന്യുനമർദ മഴ ആഘാതം ബാധിക്കുമെന്നാണ് കരുതുന്നത്. ദേശീയ കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യഥാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരാൻ പൊതുജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കലാവസ്ഥ സ്ഥിതിഗതികൾ താമസക്കാരും സന്ദർശകരും മനസ്സിലാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കമെന്നും അറിയിച്ചു. Read on deshabhimani.com