ഇൻ്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
ദുബായ് > ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ 18-ാം പതിപ്പിന്റെ രജിസ്‌ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു. 'ഭക്ഷ്യ സുരക്ഷയുടെ ഭാവി' എന്ന പേരിൽ ഒക്‌ടോബർ 21 മുതൽ 23 വരെയാണ് കോൺഫറൻസ് നടക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമായി സഹകരിച്ചാണ് നഗരസഭ സമ്മേളനം സംഘടിപ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, നൂതന തന്ത്രങ്ങൾ, പ്രവചന രീതികൾ എന്നിവയിൽ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിക്കും. നിയമനിർമ്മാണ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, പോഷകാഹാരം എന്നിവയിലെ വിദഗ്ധർ എന്നിവരിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളികളുടെ വിപുലമായ ഒരു നിരയാണ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് foodsafetydubai.com/registration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. Read on deshabhimani.com