റിട്രൈസ് 2K24 സ്നേഹ സംഗമം സംഘടിപ്പിച്ചു



അബുദാബി > ആർഎസ്സി 2013-14 കൂട്ടായ്മയുടെ 13-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന്  ‘’റിട്രൈസ് 2K24’’ എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. അബുദാബി റബ് ദാൻ പാർക്കിൽ വൈകിട്ട് അഞ്ചു മുതൽ രാത്രി 11:30 വരെ നീണ്ടു നിന്ന ഡേ നൈറ്റ് ക്യാമ്പ് നടന്നു. യുഎഇയിലെ ഔദ്യോഗിക സോഷ്യൽ വളണ്ടിയർ കൂട്ടായ്മയായ റെഡ് ക്രസന്റ്, അബുദാബി പോലീസ്, മഅൻ, ദുബൈ കെയർ തുടങ്ങി കൂട്ടായ്മയിലും പലരും അംഗങ്ങളായി പ്രവർത്തിക്കുന്നത് ഇവരുടെ കൂട്ടായ പ്രവർത്തങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നു. വിവിധ പരിപാടികളുൾപ്പെടുത്തിയായിരുന്നു റിട്രൈസ് സംഗമം. ഹലാ റബ്ദാൻ, പോളോ അസാഡോ, സ്പിരിച്വൽ ഹീലിംഗ്, പൊസാ ഇൻയോ, മിന്നത്തുൽ ബാരി, എക്സിറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വിവിധ സെഷനുകൾ നടന്നു. കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും സഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി. അബൂബക്കർ അസ് ഹരിപ്രാർത്ഥന നടത്തി. ഹമീദ് സഖാഫി പുല്ലാര, അബ്ദുൽ ബാരി പട്ടുവം, മുനീർ പാണ്ഡ്യാല, ഹംസ നിസാമി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി, നാറാത്ത് അഖ്ലാഖ് ചൊക്ലി, ശിഹാബ് സഖാഫി മുണ്ടക്കോട് പരിപാടികൾക്ക് നേതൃത്വം നൽകി. സമദ് സഖാഫി മുണ്ടക്കോട് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News