രുചിയൂറും വിഭവങ്ങളുമായി റിഥം കഫെ സലാലയിൽ പ്രവർത്തനമാരംഭിച്ചു
സലാല > നാവിൽ രുചിയൂറും വിഭവങ്ങളുമായി റിഥം കഫെ സലാലയിൽ റിയ മെഡിക്കൽ സെൻ്ററിൻ്റെ പിറകുവശത്ത് ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനനും സ്പോൺസർ മുസല്ലം അലി കഷ്യൂബും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് വോയ്സ് ഓഫ് സലാലയുടെ സംഗീത പ്രേമികൾ ഒരുക്കിയ സംഗീത നിശയുമുണ്ടായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാളം വിഭാഗം കൺവീനർ പി കരുണൻ, കൈരളി സലാല സെക്രട്ടറി സിജോയ് പേരാവൂർ, എസ് എൻ ഡി പി പ്രസിഡണ്ട് രമേഷ്, കൈരളി സലാല ട്രഷറർ ലിജോ ലാസർ, ഹേർ സലാലയുടെ അഡ്മിൻ ഷാഹിന കലാം, സൗമ്യ സനാതനൻ, സെമീറ സിദ്ദിഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സലാലയിലെ ധാരാളം പ്രവാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പങ്കെടുത്ത ഏവർക്കും റിഥം കഫേ പ്രൊപ്രൈറ്റർ ബിസ്നാ സുജിൽ നന്ദി രേഖപ്പെടുത്തി. Read on deshabhimani.com