ഓൺ ആൻഡ് ഓഫ് ബസ് സംരഭവുമായി ദുബായ് ആർടിഎ



ദുബായ് > ദുബായിലേക്ക് സഞ്ചാരികളെ  ആകർഷിക്കാൻ ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഓൺ & ഓഫ് ബസ് സംരംഭം. ദുബായ് മാളിൽ നിന്ന് ആരംഭിച്ച്, ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂക്ക്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ എട്ട് പ്രധാന ആകർഷണങ്ങളും പ്രശസ്തമായ സ്ഥലങ്ങളും യാത്രക്കാർക്ക് സന്ദർശിക്കാൻ ഇതിലൂടെ സാധിക്കും.   പൊതുഗതാഗത ശൃംഖലയുടെ മാതൃകയായ അൽ ഗുബൈബ മെട്രോ, ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ എന്നിവയ്‌ക്ക് പുറമെ എട്ട് ലാൻഡ്‌മാർക്കുകളിലൂടെയും ഒമ്പത് സ്റ്റോപ്പുകളിലൂടെയും ബസ് കടന്നുപോകും. സെപ്തംബറിൽ ആരംഭിക്കുന്ന ഓൺ & ഓഫ് ബസ് ദുബായ് മാളിൽ നിന്ന് പുറപ്പെടും. രണ്ട് മണിക്കൂറാണ് യാത്രയുടെ ദൈർഘ്യം. ഒരാൾക്ക് 35 ദിർഹമാണ് നിരക്ക്. Read on deshabhimani.com

Related News