സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ പുറത്തിറക്കും



കുവൈത്ത് സിറ്റി > കുവൈത്തിൽ സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ പുറത്തിറക്കും. സാഹൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അറബി ഇതര ഭാഷകളിലുള്ള ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാനും പ്രയോജനം നേടാനും അനുവദിക്കുന്നതാണ് പുതിയ പതിപ്പ്. അറബി ഭാഷയിലായതു കൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കുൾപ്പെടെ ആപിന്റെ ഉപയോഗം പ്രയാസകരമായിരുന്നു. ഇംഗ്ലീഷ് പതിപ്പ് വരുന്നതോടു കൂടി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സഹൽ ആപ്പ് വഴി 6 കോടിയിലധികം സേവനങ്ങളും ഇടപാടുകളും നടന്നെന്നു കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. 37 സർക്കാർ ഏജൻസികളുടേതായി 400 ലധികം സേവനങ്ങളാണ് ഏകീകൃത ആപ്ലികേഷൻ വഴി ലഭ്യമാക്കുന്നത്. എന്നാൽ ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രവർത്തനം എന്ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. Read on deshabhimani.com

Related News