സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
ദോഹ > സംസ്‌കൃതി ഖത്തറിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജുബിലീ ആഘോഷങ്ങൾക്ക് തുടക്കമായി. മെഷാഫ് പൊഡാർ പേൾ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളം കമ്മ്യൂണിക്കേഷൻസ് എം ഡിയും രാജ്യസഭാ എം പിയുമായ ഡോ. ജോൺ ബ്രിട്ടാസ് എം പി ഉത്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായിരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായി, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ , ഐ ബി പി സി പ്രസിഡന്റ് താഹ, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, യുവകലാസാഹിതി ഭാരവാഹി ഷാനവാസ്, കെ ബി എഫ് പ്രസിഡന്റ് അജി കുരിയാക്കോസ്,വനിത വേദി സെക്രട്ടറി ജെസിത നടപ്പുരയിൽ, സംസ്‌കൃതി സ്ഥാപക ജനറൽ സെക്രട്ടറി സമീർ സിദ്ധിഖ്, സംസ്‌കൃതി രൂപീകരണത്തിന് നേതൃത്വം നൽകിയ മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും പ്രോഗ്രാം കൺവീനർ ഓമനക്കുട്ടൻ പരുമല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം 150ഓളം കലാകാരന്മാരും കലാകാരികളും അണിനിരന്ന വൈവിധ്യമാര്ന്ന കലാപരിപാടികൾ അരങ്ങേറി. 2000ത്തിൽ അധികം പേർക്ക് ഓണസദ്യയും ഒരുക്കിയിരുന്നു Read on deshabhimani.com