പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സെമിനാർ സംഘടിപ്പിച്ചു



ദമ്മാം > സൗദി അറേബ്യയിലെ മലയാളി പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (PPF) \“Share Your Ideas to Innovate Kerala– The Real Talk” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കേരളത്തിന്റെ വികസനത്തിനായി സൗദി അറേബ്യയിലെ മലയാളി പ്രൊഫഷണലുകളുടെ വൈദഗ്ധ്യം  പ്രയോജനപ്പെടുത്തുക, പുതിയകാലത്തിന്റെ നിക്ഷേപവും സമ്പാദ്യവും സംബന്ധിച്ച  വിവരങ്ങൾ പങ്കുവെക്കുക എന്നതായിരുന്നു  സെമിനാറിന്റെ പ്രധാന ലക്ഷ്യം.  സെമിനാറിനോടനുബന്ധിച്ച്, ഭാവിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയതായി 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികളായി ചെയർമാൻ അൽബിൻ ജോസഫ്, കൺവീനർ നിഹാസ് കിളിമാനൂർ എന്നിവർ ചുമതല ഏൽക്കുകയും ചെയ്തു. PPF-ന്റെ ചീഫ് അഡ്വൈസറായി സുരേഷ് ജേക്കബിനെയും യോഗം തിരഞ്ഞെടുത്തു.  പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, സൗദി അറേബ്യയിലെ മലയാളി പ്രൊഫഷണലുകളെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട്, അവരുടെ വൈദഗ്ധ്യവും അനുഭവങ്ങളും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി പ്രയോജനപ്പെടുത്തുകയും, നിക്ഷേപവും സമ്പാദ്യവും സംബന്ധിച്ച വിഷയങ്ങളിൽ പ്രവാസികൾക്ക് വേണ്ട  മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുക  എന്നതാണ് സംഘടനയുടെ  പ്രധാനലക്ഷ്യമെന്ന് PPF ഭാരവാഹികൾ അറിയിച്ചു.  നൗഷാദ് അകോലത്തു സ്വാഗതവും, ഷാഹിദ ഷാനവാസ് നന്ദിയും പറഞ്ഞ യോഗം അവതാരകയായ നാഹിദ് സബ്രി നിയന്ത്രിച്ചു. Read on deshabhimani.com

Related News