വയനാടിന് കൈത്താങ്ങ്: സമ്പാദ്യ കുടുക്കയിലെ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വർക് ഷോപ് ജീവനക്കാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഷമീർ സ്വരൂപിച്ച തുക മാസ്സ് തബൂക്ക് സെക്രട്ടറി ഉബൈസ് മുസ്തഫ ഏറ്റു വാങ്ങുന്നു.


ജിദ്ദ > ദുരിതം ബാധിച്ച വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകി തബൂക്കിലെ വർക് ഷോപ് ജീവനക്കാരൻ മാതൃകയായി. തബൂക്ക് സനയ്യയിലെ  വാഹന വർക് ഷോപ്പിലെ തൊഴിലാളി ആയ ഷമീർ ആണ് തന്റെ മൂന്ന് വർഷത്തെ സമ്പാദ്യം നൽകിയത്. ജീവകാരുണ്യ പ്രവർത്തകനായ ഷമീർ മാസ്സ് തബൂക്ക് കേന്ദ്ര കമ്മറ്റിയംഗവും സനയ്യ ഏരിയ സെക്രട്ടറിയുമാണ്. മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന "വയനാട് ജനതയ്ക്ക് മാസ്സിന്റെ കൈത്താങ്ങ്" ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക സംഭാവന നൽകിയത്. സമ്പാദ്യ കുടുക്ക മാസ്സ് തബൂക്ക് സെക്രട്ടറി ഉബൈസ് മുസ്തഫ ഏറ്റുവാങ്ങി. ചടങ്ങിൽ ലോകകേരള സഭാംഗം ഫൈസൽ നിലമേൽ, മാസ്സ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, സനയ്യ ഏരിയ പ്രസിഡന്റ് വിശ്വൻ പാലക്കാട്, മുസ്തഫ തെക്കൻ, ചന്ദ്രശേഖരകുറുപ്പ് , ലിയോൺ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ മാസ്സിന്റെ ആദ്യ ഗഡുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാസ്സ് കേന്ദ്ര കമ്മറ്റിയംഗം സുരേഷ്‌കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നൽകിയിരുന്നു.   Read on deshabhimani.com

Related News