ഷാർജ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ രൂപീകരിക്കുന്നു



ഷാർജ > ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥികൾ അലുമ്നി അസോസിയേഷൻ രൂപീകരിക്കുന്നു. സെപ്റ്റംബർ 29, ഞായറാഴ്ച വൈകുന്നേരം 5.30 ന് ‘വിരാസത്’ എന്ന പേരിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഷാർജ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ (SISAA) ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻ്റ് നിസ്സാർ തളങ്കര അലുമ്നി അസോസിയേഷന്റെ ഉദ്‌ഘാടനം നിർവഹിയ്ക്കും. കഴിഞ്ഞ 45 വർഷത്തയി ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ പൊതു വേദിയായാണ് ഷാർജ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ (SISAA) രൂപീകരിക്കുന്നത്. അലുമ്നിയുടെ ലോഗോ തീരുമാനിക്കുന്നതിന് നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഒരു ലോഗോ മത്സരം നടത്തിയിരുന്നു. ഇതിൽ നിന്നും വെനോന സാറയുടെ ലോഗോ തിരഞ്ഞെടുത്തു. വിരാസത് ചടങ്ങിൽ വെച്ച് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്യും. Read on deshabhimani.com

Related News