ഷാർജ മലയാളി കൂട്ടായ്മ യുഎഇ ദേശീയ ദിനം ആഘോഷിച്ചു



ഷാർജ > ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ അമ്പത്തിമൂന്നാമതു  യുഎഇ ദേശീയ ദിനം ഷാർജ അബുഷഗാരയിലുള്ള അൽ ജൂറി റെസ്റ്റാറ്റാന്റിൽ ആഘോഷിച്ചു. ഷാർജ മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് സിറാജ് കാട്ടുകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകനും, സിനിമ പിന്നണി ഗായകനുമായ അജയ് ഗോപാൽ പങ്കെടുത്തു. സെക്രട്ടറി ലക്ഷ്മി സജീവ്, സെബാസ്റ്റ്യൻ, ജനറൽ കൺവീനർ രജീഷ് താഴെപറമ്പിൽ, ട്രെഷറർ ജയരാജ് എന്നിവർ സംസാരിച്ചു. യുഎഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ചടങ്ങുകൾ തുടങ്ങിയത്. Read on deshabhimani.com

Related News