ഷിനാസ് സാംസ്‌കാരിക വേദി സൗഹൃദ സംഗമം നടത്തി



സൊഹാർ / ഷിനാസ് > 'ബാത്തിനോത്സവം 2025' പ്രചാരണ പരിപാടിയുടെ ഭാഗമായി ഷിനാസ് സാംസ്കാരിക വേദി ഷിനാസ് ഫാമിലി റിസോർട്ടിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ആരോഗ്യ ക്ലാസ്സ്, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഡാൻസ്, ഗാനമേള, മുതിർന്ന പ്രവാസികളെ ആദരിക്കൽ, പുസ്തക പ്രകാശനം എന്നിവ നടന്നു. ബാത്തിന സൗഹൃദ വേദി പ്രസിഡണ്ട് തമ്പാൻ തളിപ്പറമ്പ്  പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോക്ടർ മുംതാസ് അബ്ദുൽ അസീസ് ആരോഗ്യ ക്ലാസ് എടുത്തു. പ്രവാസികളായ  രാജൻ, വിജയൻ, ഭദ്രൻ, മോഹനൻ, ബേബി ബിൻസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാത്തിനാൽസവം സംഘാടക സമിതി ഭാരവാഹികളായ സതീഷ് ജി ശങ്കർ, നവാസ് മൂസ,  സിറാജ് തലശ്ശേരി, ജയൻ എടപ്പറ്റ എന്നിവർ സംസാരിച്ചു. ബിൻസി നിത്യൻ രചിച്ച കാവ്യാ ബുക്സ് പ്രസിദ്ധീകരിച്ച ' ജ്വാല മുഖി ' എന്ന കവിതാസമാഹാരം വേദിയിൽ പ്രകാശനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡണ്ട് ഷാജി ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സൗഹൃദ സംഗമത്തിന് സുരേഷ്, വി പി രാജു, നിഷാദ്, ശ്രീജിത്ത്, മണികണ്ഠൻ, ഷാജൻ  എന്നിവർ നേതൃത്വം നൽകി.  'ബാത്തിനോത്സവം 2025' ജനുവരി 31ന് സോഹാറിൽ വച്ച് നടക്കും.   Read on deshabhimani.com

Related News