സോനാ ഗോൾഡ്‌ ഡയമണ്ട്സിൻറെ നവീകരിച്ച ഷോറൂം ജിദ്ദയിൽ പുനരാരംഭിച്ചു



ജിദ്ദ > സോനാ ഗോൾഡ്‌ ഡയമണ്ട്സിൻറെ നവീകരിച്ച ഷോറൂം ജിദ്ദ ബലദിലുള്ള ഗോൾഡ്‌ മാർക്കറ്റിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ വിവേക് മോഹനും പങ്കാളി ശ്രുതി വിവേകും ചേർന്ന് നിർവഹിച്ചു. ജിദ്ദ ഷോറൂം മാനേജർ അബ്ദുൽ റഹ്മാൻ ഹുസൈൻ അലി സിക്കന്ദർക്ക്  ആദ്യ വില്പന കൈമാറി.  സൗദി അറേബ്യയിൽ ആദ്യമായി 22 കാരറ്റ് സ്വർണ്ണം പരിചയപ്പെടുത്തിയ സോനാ ഗോൾഡ്‌  ഡയമണ്ട്സ് 40 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഉള്ള എല്ലാ ഷോറൂമുകളിലും ഡിസംബർ 15 ആം തീയതി മുതൽ ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലായി ഒൻപത് ഷോറൂമുകളാണ് സോനക്കുള്ളത്. 2025 ജനുവരിയിൽ ബഹ്‌റൈൻ ലുലു മാളിൽ സോനാ ഗോൾഡ്‌  ഡയമണ്ട്സിൻറെ പുതിയ ഒരു ഷോറൂം കൂടി  തുറന്ന് പ്രവർത്തനം ആരംഭിക്കും. കൂടാതെ അടുത്ത വർഷം  ജിസിസി രാജ്യങ്ങളിൽ 15 ഷോറൂമുകൾ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. Read on deshabhimani.com

Related News