അൽഐൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം
അലൈൻ> നവംബർ 1 മുതൽ അൽഐൻ നഗരത്തിലെ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയും. അബുദാബി പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തി. വേഗപരിധി റോഡിന്റെ ഇരുവശങ്ങളിലും ബാധകമാണെന്ന് പോലീസ് അറിയിച്ചു. വാഹനാപകടങ്ങൾ തടയുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയുടെ ലക്ഷ്യം. വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. Read on deshabhimani.com