കുവൈത്തിൽ ഡിസംബർ 1 ഞായറാഴ്ച പൊതു അവധി



കുവൈത്ത്‌ സിറ്റി > കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന  ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി ആയിരിക്കുമെന്ന്  സിവിൽ സർവീസ് കമ്മീഷൻ  ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്കും ഈ അവധി ബാധകമാണ്. എന്നാൽ, അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. Read on deshabhimani.com

Related News