ഗാസയിലെ ഇസ്രയേലിന്റെ നടപടികളെ അറബ് ലീഗ് അപലപിച്ചു
ദുബായ് > യുഎൻആർഡബ്ല്യുഎയുടെ ആസ്ഥാനങ്ങൾക്കും ഓഫീസുകൾക്കും നേരെ ബോംബെറിഞ്ഞതുൾപ്പെടെ ഗാസ മുനമ്പിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെയും പ്രവർത്തനങ്ങളെ തുരങ്കം വച്ചതിന് ഇസ്രയേലിനെ കൗൺസിൽ ഓഫ് അറബ് ലീഗ് അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടികൾ എന്നിവ പരിഗണിക്കാതെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ മനുഷ്യത്വത്തിൻ്റെ മൂല്യങ്ങൾക്കും നിയമങ്ങൾക്കും തത്വങ്ങൾക്കും എതിരായ കുറ്റകൃത്യങ്ങളാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ക്രൂരമായ ഇസ്രായേലിന്റെ ഇത്തരം നടപടികളെ തടയാൻ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല. ഇത് മനുഷ്യരാശിയുടെയും ആഗോള ക്രമത്തിൻ്റെയും ധാർമ്മിക പരാജയത്തെ സൂചിപ്പിക്കുന്നു . അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ യുഎന്നും അനുബന്ധ സംഘടനകളും വിജയിച്ചിട്ടില്ലെന്നും കൗൺസിൽ വ്യക്തമാക്കി. Read on deshabhimani.com