മാസ് ഇൻഡസ്ട്രിയൽ മേഖല ചെസ്സ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു



ഷാർജ > മാസ് ഇൻഡസ്ട്രിയൽ മേഖല ചെസ്സ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ബുതീനയിൽ നടന്ന മത്സരങ്ങൾ പ്രസിഡന്റ്‌ അജിത രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ മേഖല സ്പോർട്സ് കൺവീനർ സജീബ് സുലൈമാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല ട്രഷറർ അനിത ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ഇൻഡസ്ട്രിയൽ മേഖല സെക്രട്ടറി സിജിൻ രാജ്, മാസ് സെൻട്രൽ സ്പോർട്സ് കോർഡിനേറ്റർ ജമാൽ എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി അംഗം ബാലഗോപാൽ നന്ദി രേഖപ്പെടുത്തി. ചെസ്സ് മത്സരത്തിൽ ആന്റോ വർഗീസ് ഒന്നാം സ്ഥാനവും സിറിയക് രണ്ടാം സ്ഥാനവും നേടി, കാരംസ് മത്സരത്തിൽ ഷിജു ഒന്നാം സ്ഥാനവും ലിജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.   Read on deshabhimani.com

Related News