പുതുക്കിപ്പണിത അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു
അബുദാബി > രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു. പുതുക്കിപ്പണിത അബുദാബി സെന്റ് ജോർജ് കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി. ചടങ്ങിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി, സാമൂഹിക വികസന വിഭാഗം ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, യുഎഇ പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്ട് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com