നിസ്‌വ കോട്ടയിൽ ലോക ടൂറിസം ദിനം ആഘോഷിച്ചു



മസ്‌കത്ത്‌ > പ്രസിദ്ധമായ നിസ്‌വ കോട്ടയിൽ ലോക ടൂറിസം ദിനം ആഘോഷിച്ചു. ടൂറിസത്തിലൂടെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രദേശത്തിൻ്റെ സാംസ്കാരിക സമൃദ്ധിയും പൈതൃകവും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് 'ടൂറിസവും സമാധാനവും' എന്ന ആഗോള പ്രമേയത്തിന് കീഴിലുള്ള പരിപാടി അരങ്ങേറിയത്. അൽ ദഖിലിയ ഗവർണറേറ്റിലെ പൈതൃക വിനോദസഞ്ചാര വകുപ്പും സുൽത്താൻ ഖാബൂസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വദേശികൾ അല്ലാത്തവർക്ക് അറബി ഭാഷ പഠിക്കാനുള്ള സൗകര്യം അടക്കം വിവിധ പരിപാടികൾ നടന്നു. പരമ്പരാഗത നാടോടി കലകൾ, കുതിരസവാരി പ്രദർശനങ്ങൾ, ഒമാനി പാചകം, നാടൻ കളികൾ, ഫോട്ടോ പ്രദർശനം എന്നിവ നടന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിപാടിയെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഖസബിയ പറഞ്ഞു. Read on deshabhimani.com

Related News