ഗതാഗത നിയമങ്ങളുടെ ബോധവൽക്കരണം നടത്താൻ ദുബായ് പൊലീസ്
ദുബായ് > ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ ദുബായ് പൊലീസ് ഡെലിവറി സേവന കമ്പനികളോട് ആവശ്യപ്പെട്ടു. തലാബത്ത്, ഡെലിവറൂ, നൂൺ എന്നിവയുൾപ്പെടെയുള്ള പ്രധാന ഡെലിവറി സ്ഥാപനങ്ങളുമായി നടത്തിയ മീറ്റിംഗിൽ പൊലീസ് ഇക്കാര്യം പറയുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയും ചെയ്തു. അത്യാവശ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ, റോഡ് ഉപയോഗിക്കുന്നവർക്കുള്ള പ്രതിരോധ നടപടികൾ, റോഡിൽ മോട്ടോർ സൈക്കിളുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും കമ്പനികൾ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com