അഡ്വ മുഹമ്മദ് സാജിദിന് സന്നദ്ധ സേവനത്തിനുള്ള യു എ ഇഗോൾഡൻ വിസ
ദുബായ് > അഡ്വ മുഹമ്മദ് സാജിദിന് സന്നദ്ധ പ്രവർത്തകർക്കു യു എ ഇ ഗവണ്മെന്റ് നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു. സാമൂഹ്യ സന്നദ്ധ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവർക്ക് സർക്കാർ പത്തു വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. 2008ൽ യു എ ഇയിൽ ഔദ്യോഗികാവശ്യാർഥം എത്തിയത് മുതൽ, എമിറേറ്റ്സ് റെഡ് ക്രെസൻറ് ദുബായ് കേയെർസ് , ദുബൈ കമ്മ്യുണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, നാബാദ് അൽ ഇമാറാത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് യു എ ഇ സർക്കാർ സംഘടിപ്പിച്ചു വന്നിരുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്നു. ദുബായ് എക്സ്പോ, സ്പെഷ്യൽ ഒളിമ്പിക്സ്, പാരാലിമ്പിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളിലും വോളണ്ടീയരായി പ്രവർത്തിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങളും നിയമ സഹായ, സാംസ്‌കാരിക പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അഡ്വ.മുഹമ്മദ് സാജിദ് പത്തു വർഷത്തെ ഗോൾഡൻ വിസക്ക് അർഹനായത്. എറണാകുളം കേന്ദ്രീകരിച്ചു നിയമ സേവനം നൽകി വരുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) സംഘടിപ്പിച്ച നീതിമേളയുടെ ചെയർമാനും, യുഎ.ഇ ഗവൺമെൻറ് പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ടു ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിലെ അംഗവുമാണ്. ദുബായ് കെഎംസിസി ലീഗൽ സെൽ കൺവീനറുമാണ്, യു എ ഇ യിൽ നടക്കുന്ന നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും സംബന്ധിച്ചിട്ടുണ്ട്. Read on deshabhimani.com