യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് അമേരിക്ക



ദുബായ് > യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് അമേരിക്ക. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡൻ്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രഖ്യാപനം. 2021-ൽ ഇന്ത്യയ്ക്ക് ശേഷം ഈ പദവി ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. സംയുക്ത സൈനികാഭ്യാസങ്ങളിലൂടെയുള്ള-സഹകരണം ഇരു രാജ്യങ്ങളും അനുവദിക്കും. മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രതിരോധ സഹകരണവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പ്രതിരോധ, സൈനിക സഹകരണത്തിന് ഈ പദവി അനുവദിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. യുഎഇ പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ചയാണ് വാഷിംഗ്ടണിലെത്തിയത്. 2022 ൽ അധികാരമേറ്റതിന് ശേഷമുള്ള പ്രസിഡൻ്റിൻ്റെ ആദ്യ ഔദ്യോഗിക യുഎസ് സന്ദർശനമാണിത്. ഷെയ്ഖ് മുഹമ്മദ് തൻ്റെ അമേരിക്കൻ പ്രതിനിധിയുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുക, വികസനം, പ്രതിരോധം എന്നിവ സംബന്ധിച്ചും ചർച്ചകൾ നടത്തി.   Read on deshabhimani.com

Related News