നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ; മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം



ഷാർജ> നവജാത ശിശുക്കളുടെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്ക്രീനിങ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ ആരോഗ്യമന്ത്രാലയം. ആവശ്യമായ ലബോറട്ടറി, ക്ലിനിക്കൽ ടെസ്റ്റുകളുടെ ലിസ്റ്റ് സ്റ്റാൻഡേർഡ് ചെയ്യുകയും രാജ്യവ്യാപകമായി റഫറൻസ് ലബോറട്ടറികൾ തിരിച്ചറിയുകയും ചെയ്തു കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങൾ തടയാൻ മന്ത്രാലയം ലക്ഷ്യമിടുന്നത്. നവജാതശിശുക്കൾക്കിടയിലെ രോഗാവസ്ഥയും മരണം നിരക്കും ഗണ്യമായി കുറയ്ക്കുവാനും, ആരോഗ്യരംഗത്ത് ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ. മാതാപിതാക്കൾക്കുള്ള മാർഗനിർദ്ദേശങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം എന്നിവയും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ജനിതക രോഗങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും, നവജാത ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ആവശ്യമായ സ്ക്രീനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുവാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രിയിലും സ്ക്രീനിംഗ് പദ്ധതി നടപ്പിലാക്കും. Read on deshabhimani.com

Related News