പൊതുമേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ് > 2025 ജനുവരി 1 ബുധനാഴ്ച യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് പ്രഖ്യാപിച്ചു. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയ്ക്ക് അനുസൃതമായാണ് ഈ പ്രഖ്യാപനം. 2025ല്‍ താമസക്കാര്‍ക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച് ഇസ്ലാമിക ഉത്സവമായ ഈദ് അല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ അവധിയില്‍ അടുത്ത വര്‍ഷം ചില വ്യത്യസങ്ങളുണ്ടാവും. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതു അവധി ദിവസങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റമാണിത്. Read on deshabhimani.com