ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഗാസയിൽ നിന്ന് 210 രോഗികളെ ഒഴിപ്പിച്ച് യുഎഇ
ദുബായ് > യുഎഇ, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗുരുതരമായി പരിക്കേറ്റ 86 രോഗികളെയും കുട്ടികളെയും കാൻസർ രോഗികളെയും ഉൾപ്പെടെ ഗാസ മുനമ്പിൽ നിന്ന് ഒഴിപ്പിച്ചു. ഇസ്രയേലിലെ റാമോൺ എയർപോർട്ടിൽ നിന്ന് കെരെം ഷാലോം ക്രോസിംഗ് വഴി അബുദാബിയിൽ എത്തിച്ചു. ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഗാസയിലെ പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രിയും ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാൻട്രോപിക് കൗൺസിൽ അംഗവുമായ സുൽത്താൻ മുഹമ്മദ് അൽ ഷംസി പറഞ്ഞു. ഇതുവരെ 2,127 രോഗികളെയും ബന്ധുക്കളെയും യുഎഇയിലേക്ക് എത്തിച്ചിട്ടുണ്ട്. Read on deshabhimani.com