യുഎഇ ദേശീയ ബാങ്കുകൾ സ്വകാര്യ മേഖലയ്ക്ക് 49.5 ബില്യൺ ദിർഹം വായ്പാ സൗകര്യം നൽകി



ദുബായ് >യുഎഇ ദേശീയ ബാങ്കുകൾ സ്വകാര്യ മേഖലയ്ക്ക് നൽകുന്ന വായ്പാ സൗകര്യങ്ങൾ 49.5 ബില്യൺ ദിർഹത്തിലെത്തി. മെയ് അവസാനത്തോടെ ഇത് 1.182 ട്രില്യൺ ദിർഹമായി ഉയർത്തിയിരുന്നു. ദേശീയ ബാങ്കുകൾ സ്വകാര്യമേഖലയ്ക്കുള്ള ധനസഹായം പ്രതിമാസ അടിസ്ഥാനത്തിൽ 1.22 ശതമാനമാണ് (14.3 ബില്യൻ ദിർഹം) വർധിപ്പിച്ചത്. വാർഷികാടിസ്ഥാനത്തിൽ ഇത് 5.3 ശതമാനം അഥവാ 59.7 ബില്യൺ ദിർഹം വർധിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം ക്രെഡിറ്റ് പോർട്ട്‌ഫോളിയോയുടെ 91.4 ശതമാനവും ദേശീയ ബാങ്കുകൾ സ്വകാര്യ മേഖലയ്ക്ക് നൽകുന്നുണ്ട്. വിദേശ ബാങ്കുകളുടെ സ്വകാര്യ മേഖലയ്ക്കുള്ള ധനസഹായം മെയ് അവസാനത്തോടെ 111.5 ബില്യൺ ദിർഹമായി വർദ്ധിച്ചു. പ്രതിമാസം 0.18 ശതമാനം അല്ലെങ്കിൽ 200 മില്യൺ ദിർഹത്തിന്റെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ സ്വകാര്യ മേഖലയ്ക്കുള്ള വിദേശ ബാങ്ക് വായ്പയിൽ 3.24 ശതമാനത്തിന്റെ വർധനവാണുണ്ടായത്. Read on deshabhimani.com

Related News