ഗാസയിലെ സ്‌കൂൾ ആക്രമണം; യുഎഇ ശക്തമായി അപലപിച്ചു



അബുദാബി > ഗാസയിലെ അഭയാർത്ഥി ക്യാമ്പായ അൽ-താബിൻ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി പേർ മരിച്ചു. അനവധി പേർക്ക് പരിക്കേറ്റു. സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും അടിയന്തര മാനുഷിക സഹായത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് കൂടുതൽ ജീവഹാനി തടയുന്നതിനും സാധാരണക്കാരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും വെടിനിർത്തലിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. അധിനിവേശ പലസ്തീൻ പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് തടയാനും സമഗ്രവും നീതിയുക്തവുമായ സമാധാനത്തിലേക്കുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News