യുഎഇ എം ബില്ലുകളുടെ ലേലം സെപ്തംബർ രണ്ടിന്
ദുബായ്> യുഎഇയിൽ മോണിറ്ററി ബില്ലുകൾ അഥവാ എം- ബില്ലുകളുടെ ലേലം സെപ്തംബർ രണ്ടിന് നടക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. സെപ്തംബർ നാലിനാണ് ഇഷ്യു തീയതി. ട്രഷറി ബോണ്ടുകളുടെ നാല് ഇഷ്യൂകൾ ഉൾക്കൊള്ളുന്നതാണ് മോണിറ്ററി ബില്ലുകൾ അഥവാ എം-ബില്ലുകൾ. ഇതിന്റെ ആദ്യ ഇഷ്യു 28 ദിവസത്തേക്ക് 2,000 ദശലക്ഷം ദിർഹം വരെയും, രണ്ടാമത്തേത് 42 ദിവസത്തേക്ക് 2,500 മില്യൺ ദിർഹം വരെയും, മൂന്നാമത്തേത് 126 ദിവസത്തേയ്ക്കും, നാലാമത്തേത് 294 ദിവസത്തേയ്ക്കും യഥാക്രമം ഒക്‌ടോബർ രണ്ട്, ഒക്‌ടോബർ 16, ജനുവരി എട്ട്, ജൂൺ 25 എന്നീ തിയതികളിലായി കാലാവധി പൂർത്തിയാകുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതോടെ സെൻട്രൽ ബാങ്ക് ഈ വർഷം പ്രഖ്യാപിച്ച എം-ബിൽ ടെൻഡറുകളുടെ എണ്ണം 26 ആയി. Read on deshabhimani.com