മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരണപ്പെട്ടു
മക്ക> വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ വയനാട് ബീനാച്ചി സ്വാദേശിനി പാത്തുമ്മ എന്നവർ (64) മക്കയിൽ മരണപ്പെട്ടു. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ടു കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർദ്ധ രാത്രി മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: വലിയ കുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. മക്കൾ: അബ്ദു റസാഖ് (സെക്രട്ടറിയേറ്റ് ജീവനക്കാരൻ), ബഷീർ (ലണ്ടൻ). എംബസിയുമായും മറ്റുമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്ക ICF വെൽഫയർ ടീം അംഗങ്ങളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ് വയനാട് എന്നിവർ നേതൃത്വം നൽകി. മൃതദേഹം വ്യാഴാഴ്ച ജനാസ മക്കയിൽ മറവ് ചെയ്തു. ഹനീഫ് അമാനി, അബൂബക്കർ മിസ്ബാഹി, സൈദലവി സഖാഫി, ഉമർ ഹാജി, മുജീബ് വയനാട്, റഷീദ് വയനാട്, ഷമീർ വയനാട് തുടങ്ങി ഒട്ടേറെ പേർ അനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി. Read on deshabhimani.com