വർക്കല എസ്എൻ കോളേജ് അലുമിനി സ്നാകോസ് ഓണാഘോഷം നടത്തി



ഷാർജ > വർക്കല എസ്. എൻ കോളേജ് അലൂമിനി  ഓണാഘോഷം സംഘടിപ്പിച്ചു .  സ്‌നാകോസ് ഓണാഞ്ജലി 2024 എന്ന പേരിൽ ഷാർജ മുബാറക് സെന്റർ  ഏഷ്യൻ എംപയർ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി  അക്കാഫ് ഇവൻ്റ്സ് പ്രസിഡന്റ്‌ ചാൾസ് പോൾ ഉദ്‌ഘാടനം ചെയ്തു.  സ്‌നാകോസ് പ്രസിഡന്റ്‌ സലിം സെയ്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌ നിസാർ തളങ്കര മുഖ്യാതിഥി ആയിരുന്നു.  ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്‌, പ്രോഗ്രാം ജനറൽ കൺവീനർ അഭിലാഷ് രത്‌നാകരൻ, വൈസ് പ്രസിഡന്റ്‌ ലക്കി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു . ഓണസദ്യയോടൊപ്പം  വിവിധ കലാപരിപാടികളും, ചെണ്ട മേളവും മാവേലി എഴുന്നള്ളത്തും, തരംഗ്‌ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.   Read on deshabhimani.com

Related News