വിഐഎം സോളാർ റോബോട്ടിക്‌സിൻ്റെ ആദ്യ ജിസിസി സൗകര്യം റാസൽഖൈമയിൽ
റാസൽഖൈമ > ഇൻസ്‌കൈ റോബോട്ടിക്‌സിന്റെ ജിസിസിയിലെ ആദ്യത്തെ സ്ഥാപനമായ വിഐഎം സോളാർ റോബോട്ടിക്‌സ് റാസൽ ഖൈമയിലെ അൽ ഹംറയിൽ തുറന്നു. ഈ സ്ഥാപനത്തിൽ സോളാർ ഫാമുകൾക്കായി ഓട്ടോമേറ്റഡ് ക്ലീനിംഗിൽ ആഗോള നിലവാരം ഉറപ്പാക്കുന്ന നൂതന വോൾട്ടിമേറ്റ് റോബോട്ടിക് ക്ലീനറുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. റാസൽഖൈമയിൽ വിഐഎം സോളാർ റോബോട്ടിക്‌സിൻ്റെ സ്ഥാപനം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വിഐഎം സോളാർ റോബോട്ടിക്‌സ് സിഇഒ അലക്‌സി എർമിഷിൻ പറഞ്ഞു. Read on deshabhimani.com