‌തൊഴിൽ നിയമ ലംഘനം: മസ്‌കത്തിൽ 1500 ലധികം പ്രവാസികളെ അറസ്റ്റ് ചെയ്തു



മസ്‌കത്ത് > 2024 നവംബറിൽ മസ്കത്ത് ഗവർണറേറ്റിൽ നിയമലംഘനം നടത്തിയ 1500-ലധികം തൊഴിലാളികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം, സെക്യൂരിറ്റി ആൻ്റ് സേഫ്റ്റി സർവീസസിൻ്റെ ഇൻസ്പെക്ഷൻ യൂണിറ്റിൻ്റെ പിന്തുണയോടെ സംയുക്ത പരിശോധനാ സംഘം മസ്‌കത്ത് ഗവർണറേറ്റിൽ പരിശോധന കാമ്പയിനുകൾ നടത്തി. നിയമലംഘനം നടത്തിയ1,551 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. പെർമിറ്റില്ലാതെ നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്ന 148 പേരെയും അവരുടെ സ്വന്തം അക്കൗണ്ടിൽ പ്രവർത്തിക്കുന്ന 64 തൊഴിലാളികളെയും ചേർത്ത് 518 തൊഴിൽ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.   Read on deshabhimani.com

Related News