വയനാട് ദുരന്ത ഭൂമിയിൽ സന്നദ്ധ സേവനത്തിന് കേളി പ്രവർത്തകനും



റിയാദ്  > വയനാട്ടിലുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഭാ​ഗമായി കേളി പ്രവർത്തകനും. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അസീസ് കല്ലുംപുറമാണ് ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ മേപ്പാടിയിലെത്തിയത്. ദുരന്തമുഖത്ത് തിരച്ചിലിനിറങ്ങിയ അസീസ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ മൃതദേഹങ്ങൾ വൃത്തിയാക്കുന്നതിനും സഹായം ചെയ്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ വന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് വൃത്തിയാക്കുന്ന ജോലികൾക്ക് നേതൃത്വം നൽകിയത് അസീസ് അടങ്ങുന്ന വളണ്ടിയർമാരാണ്.   2015 മുതൽ 2018 വരെ പ്രവാസി ആയിരുന്ന അസീസ് റിയാദ് കേളികാലാസംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ വാട്ടർ ടാങ്ക് യൂണിറ്റ് ട്രഷറർ ചുമതല വഹിച്ചിരുന്നു. കേളിയുടെ സജീവ പ്രവർത്തകനായ അസീസ് കേളിയുടെ രക്തദാന ക്യാമ്പുകൾക്ക് നേതൃത്വപരമായ ചുമതകൾ വഹിച്ചിരുന്നു. ദുരന്തഭൂമിൽ വളണ്ടിയർ സേവനം നടത്തിയ നാല് കേളിയുടെ മുൻകാല പ്രവർത്തകരിൽ ഒരാളാണ് അസീസ്. Read on deshabhimani.com

Related News