വയനാട് പുനരധിവാസം; കേളി 50 ലക്ഷം രൂപ കൈമാറി



റിയാദ് > വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായ ഗ്രാമങ്ങളെ പുനർനിർമിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് കേളി കലാ സാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹയത്തിന്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്തിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി മുൻ അംഗം സതീഷ് കുമാർ കേളി പ്രവർത്തകനായിരുന്ന അനിൽ കേശവപുരം എന്നിവർ ചേർന്ന് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തുനിനുള്ള ആദ്യ സഹായമായി കേളി കലാസാംസ്കാരിക വേദി ആദ്യ ഗഡു വായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇതിന്റെ രണ്ടാം ഗഡുവായാണ് 40 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്. Read on deshabhimani.com

Related News