ജിദ്ദയിൽ വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഡൂ ഫെഡറേഷൻ ഗ്രേഡിംഗ് ടെസ്റ്റിനു സമാപനം



ജിദ്ദ > ഡൈനാമിക് കരാട്ടെ ക്ലബിന്റെ കീഴിൽ നഖീൽ ഡോജോയിലെയും ഷറഫിയ ഡോജോയിലെയും 67 വിദ്യാർത്ഥികളുടെ ഗ്രേഡിങ് ടെസ്റ്റ് സൗദി ചാമ്പ്യൻ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിൽ സമാപിച്ചു. സൗദി കരാട്ടെ കമ്മറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല  ബർഹിം  ഉദ്ഘാടനം ചെയ്ത് കായിക ആരോഗ്യ മേഖലയിൽ കരാട്ടെയോടുള്ള നിങ്ങളുടെ അർപ്പണബോധവും അഭിനിവേശവും വഴിതെറ്റുന്ന യുവതലമുറക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് ഷോട്ടോക്കൻ കരാട്ടെ ഡു ഫെഡറേഷൻ സൗദി കോഡിനേറ്റർ നാസർ മൊയ്തീൻ കണ്ണു  ഗ്രേഡിങ് ടെസ്റ്റിന് നേതൃത്വം നൽകുകയും വിദ്യാർത്ഥികൾക്ക് ബെൽറ്റും  സർട്ടിഫിക്കറ്റും മെഡലും നൽകുകയും ചെയ്തു. ഗ്രേഡിങ് ടെസ്റ്റിൽ കാറ്റഗറി വിഭാഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച ശയാൽ, അനയ്യ പർവീൻ, വഫീഖ് മുഹമ്മദ്‌, എയ്ജലിൻ അൽഫോൻസ്, അനിഷ്ക ശാലു, റോളിൻ ഷോൺ ഗോൻസൽവേസ്, സൈദ് അഫ്ശാൻ, ബഷീർ മുട്ടങ്ങാടൻ എന്നിവർക്ക് ജപ്പാൻ കരാട്ടെ അസോസിയേഷൻ സൗദി കമ്മിറ്റിയകം താരിക് ഈജിപ്തി വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു. അയോധനകലകൾക്ക് വേണ്ട പ്രോത്സാഹനവും പ്രചോദനവും നൽകിക്കൊണ്ടിരിക്കുന്ന സൗദി കരാട്ടെ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല ബർഹിമിനെ ഡൈനാമിക് കരാട്ടെ ക്ലബ്  ജിദ്ദ കോഡിനേറ്റർ  സലാം ചെറുവറ്റയുടെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു. ഗ്രേഡിങ് എക്സാം സമാപന ചടങ്ങിൽ ഡൈനാമിക് കരാട്ടെ ക്ലബ് എക്സിക്യൂട്ടീവ് അംഗം റാഫി ബീമാപള്ളി  മോഡറേറ്ററും അവതാരകനുമായി. ഗ്രേഡിങ് ടെസ്റ്റിന് ഡൈനാമിക് കരാട്ടെ ക്ലബ്ബ് സീനിയർ പരിശീലകരായ റാസി അബ്ദുറഷീദ് കൊച്ചാലമൂട്, മുഹമ്മദ് ഇസ്മായിൽ മേലാറ്റൂർ, ഫൈസൽ പട്ടാമ്പി ക്ലബ് എക്സിക്യൂട്ടീവ് അംഗം ആമീൻ മേൽമുറി, നവാസ് പട്ടാണി, എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. സമാപന ചടങ്ങിൽ WSKF സൗദി കോഡിനേറ്റർ നാസർ മൊയ്തീൻ കണ്ണു അധ്യക്ഷത വഹിക്കുകയും,  ജിദ്ദ കോഡിനേറ്റർ സലാം ചെറുവാറ്റ സ്വാഗതവും  പരിശീലകൻ നഷീദ് പട്ടാണി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. Read on deshabhimani.com

Related News