യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം



റാസൽഖൈമ> യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട്  മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി എകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ- അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.   Read on deshabhimani.com

Related News