യുവകലാസാഹിതി യുഎഇ കലോത്സവം 2024: രജിസ്ട്രേഷൻ പുരോഗമിക്കുന്നു.



ദുബായ് > യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾ തല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ വച്ച് നടക്കും. കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  www.yuvakalasahithyuae.org എന്ന സൈറ്റിൽ സെപ്തംബർ 30 വരെ കുട്ടികൾക്ക് അവർ പങ്കെടുക്കുന്ന ഇനങ്ങളിൽ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അബുദാബി- അലൈൻ, ദുബായ്, ഷാർജ, അജ്മാൻ - ഉമ്മൽ ഖ്വയ്ൻ, റാസൽഖൈമ - ഫുജൈറ എന്നിങ്ങനെ അഞ്ചു മേഖലകൾ ആയിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിൽ നിന്നും വിധികർത്താക്കളെ കൊണ്ടുവന്ന് ഏറ്റവും സുതാര്യമായ രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന് കലോത്സവം സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് വിവിധ സമ്മാനങ്ങൾ നൽകപ്പെടുന്നതെന്ന് യുവകലാസാഹിതി യുഎഇ പ്രസിഡന്റ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു. Read on deshabhimani.com

Related News