യുവകലാസാഹിതി കലോത്സവം 2024



ദുബായ് >  യുഎഇയിലെ സ്കൂൾ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി യുവകലാസാഹിതി സംഘടിപ്പിച്ച കലോത്സവം 2024. യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന നാലു വയസുമുതൽ 17 വയസ്സു വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 5 കാറ്റഗറികൾ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ -ഉം അൽ ഖ്വയിൻ, റാസ് അൽ ഖൈമ - ഫുജൈറ - കൽബ എന്നിങ്ങനെ അഞ്ചു മേഖലകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. നവംബർ 2, 3 തീയതികളിൽ മേഖലാ കേന്ദ്രങ്ങളിൽ സ്റ്റേജിതര മത്സരങ്ങളും 9,10 തീയതികളിൽ അജ്മാൻ മെട്രോപൊളിറ്റൻ സ്കൂളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. തോപ്പിൽ ഭാസി, ഒഎൻവി , പി ഭാസ്കരൻ, മലയാറ്റൂർ,കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, കെടാമംഗലം സദാനന്ദൻ,മൃണാളിനി സാരാഭായ് , കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ഇന്ദ്രാണി റഹ്മാൻ തുടങ്ങിയവരുടെ പേരിലാണ് അവാർഡും ട്രോഫികളും യുവകലാസാഹിതി ഏർപ്പെടുത്തിയിട്ടുള്ളത്. യു എ ഇ ലെ 7 എമിറേറ്റുകളെ അഞ്ചു മേഖലകളാക്കി തിരിച്ചു നടത്തിയ മത്സരത്തിൽ ഷാർജ മേഖല ഒന്നാമത് എത്തി. ദുബായ് മേഖല രണ്ടാം സ്ഥാനവും റാസ് അൽ ഖൈമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റേജ് മത്സരങ്ങൾ നിലവാരം കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആർ എൽ വി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്. നൂറോളം ഇനങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കാളികളായി. കാറ്റഗറി നാല് കലാപ്രതിഭക്കുള്ള പി ഭാസ്കരൻ മാഷിന്റ പേരിലുള്ള പുരസ്കാരം ശിവ ഷിബു കരസ്ഥമാക്കി. കാറ്റഗറി നാല് കലാതിലകത്തിനുള്ള മൃണാളിനി സാരാഭായ് പുരസ്കാരം മാളവിക മനോജും കാറ്റഗറി അഞ്ച് കലാതിലകത്തിനുള്ള പുരസ്കാരം ആർദ്ര ജീവനും കരസ്ഥമാക്കി. കാറ്റഗറി ഒന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കുഞ്ഞുണ്ണിമാഷിന്റ പേരിൽ ഉള്ള പുരസ്ക്കാരം വേദിക മാധവ് കരസ്ഥമാക്കി. കാറ്റഗറി രണ്ടിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി സുഗതകുമാരിയുടെ പേരിൽ ഉള്ള പുരസ്ക്കാരം വേദിക നായരും കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കെടാമംഗം സദാനന്ദൻ പുരസ്‌കാരം കൃപ നിഷ മുരളി കരസ്ഥമാക്കി. സമാപന സമ്മേളനം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, ലോക കേരള സഭ അംഗം സർഗറോയി, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് സെക്രട്ടറി ജിബി ബേബി, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ പ്രദീഷ് ചിതറ, റോയി നെല്ലിക്കോട്, മനു കൈനകരി , സുനിൽ ബാഹുലേയൻ, നമിത സുബീർ, സുബീർ ആരോൾ, രഘുരാജ് പള്ളിക്കാപ്പിൽ, വിധികർത്താക്കളായ ആർ എൽ വി സുഭാഷ്, കലാമണ്ഡലം നമ്മി, സൽമ, സവിത ,റിനി തുടങ്ങിയവർ പങ്കെടുത്തു. സുഭാഷ് ദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി കണ്ണൂർ നന്ദിയും അറിയിച്ചു Read on deshabhimani.com

Related News