എഐഎഫ്എഫ് സെക്രട്ടറി ജനറൽ അനിൽകുമാർ 
ചുമതലയേറ്റു



ന്യൂഡൽഹി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്‌) സെക്രട്ടറി ജനറലായി പി അനിൽകുമാർ ചുമതലയേറ്റു. ഡൽഹിയിലെ എഐഎഫ്‌എഫ്‌ ആസ്ഥാനത്തുവച്ച്‌ നടന്ന ചടങ്ങിലാണ്‌ അമ്പത്തൊന്നുകാരൻ രാജ്യത്തെ ഫുട്‌ബോൾ ഭരണസമിതിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്‌. കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ്‌. എഐഎഫ്‌എഫ്‌ ട്രഷറർ കിപ അജയ്‌, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം സത്യനാരായണൻ എന്നിവർ അനിൽകുമാറിനെ വരവേറ്റു. ഈ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ മലയാളിയാണ്. പി പി ലക്ഷ്--മണനും ഷാജി പ്രഭാകരനുമാണ് മുൻഗാമികൾ. ഇത്‌ വലിയ ഉത്തരവാദിത്വമാണെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ത്യൻ ഫുട്‌ബോളിനെ ഉയരങ്ങളിൽ എത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. ‘രാജ്യാന്തര നിലവാരത്തിലേക്ക്‌ കളി വികസിക്കേണ്ടതുണ്ട്‌. അതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. എല്ലാ മേഖലകളിലും മാറ്റമുണ്ടാകണം. ഫിഫയുടെയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെയും സഹായം തേടും’–- അനിൽകുമാർ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News