അൽ സാദിന്റെ പരിശീലകനായി ഫെലിക്‌സ് സാഞ്ചസ്



ദോഹ > അൽ സാദ് എസ്‌സിയുടെ മുഖ്യപരിശീലകനായി സ്‌പാനിഷ് കോച്ച് ഫെലിക്‌സ് സാഞ്ചസിനെ നിയമിച്ചു. 2024- 25 സീസണിൽ സാഞ്ചെസ് ടീമിന്റെ ചുക്കാൻ പിടിക്കും. 2026 വരെയാണ് സാഞ്ചസുമായുള്ള കരാറെന്ന് അൽ സാദ് പ്രസ്താവനയിൽ അറിയിച്ചു. ജൂ​ലൈ 29ന് ​സ്‍പെ​യി​നി​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ സാഞ്ചസ് ടീ​മി​നൊ​പ്പം ചേ​രും. 2022 ലോ​ക​കപ്പുവരെ ഖ​ത്ത​ർ ദേ​ശീ​യ ടീം ​പ​രി​ശീ​ല​കനായിരുന്നു. 1996ൽ ബാഴ്‌സിലോണ അക്കാദമിയിൽ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 2006 വരെ ബാഴ്‌സിലോണയിൽ തുടർന്നു. ഖത്തറിന്റെ അണ്ടർ 17, 19, 13 ദേശീയ ടീമുകളെയും പരിശീലിപ്പിച്ചു. 2017ലാണ് ഖ​ത്ത​ർ ദേ​ശീ​യ ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയത്. സാഞ്ചസിന്റെ ശിക്ഷണത്തിൽ 2019ലെ എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ നേടിയിരുന്നു. 2021ലെ കോൺകാഫ് ദോൾഡ് കപ്പിൽ ഖത്തർ സെമിഫൈനലിലെത്തുകയും ചെയ്തു.   Read on deshabhimani.com

Related News